കൃഷ്ണന്‍
മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ ഒന്ന്
യാദവ വംശത്തില്‍ വസുദേവരുടേയും ദേവകിയുടേയും മകനായി ജനിച്ചു.
വിഷ്ണുവില്‍നിന്നും ബ്രഹ്മാവുണ്ടായി
ബ്രഹ്മാവ് > അത്രി > ചന്ദ്രന്‍ > ബുധന്‍ > പുരൂരവസ്സ് > ആയുസ്സ് > നഹുഷന്‍ > യയാതി > യദു > സഹസ്രജിത്ത് > ശതജിത്ത് > ഹേഹയന്‍ > ധര്‍മ്മന്‍ > കുന്തി > ഭദ്രസേനന്‍ > ധനകന്‍ > കൃതവീര്യന്‍ > കാര്‍ത്ത്യവീരാര്‍ജ്ജുനന്‍ > ജയധ്വജന്‍ > താലജംഘന്‍ > വീതിഹോത്രന്‍ > അനന്തന്‍ > ദുര്‍ജ്ജയന്‍ > യുധാജിത്ത് > ശിനി > സത്യകന്‍ > സാത്യകി > (യുയായുധന്‍ ) > ജയന്‍ > കുണി > അനമിശ്രന്‍ > പൃശ്നി > ചിത്രരഥന്‍ > വിഡൂരഥന്‍ > ശൂരന്‍ > ശിനിഭോജന്‍ > ഹൃദീക > ശൂരസേനന്‍
ശൂരസേനന്‍റെ മകനായി വസുദേവരും വസുദേവരുടെ മകനായി കൃഷ്ണനും ജനിച്ചു.ശൂരസേനന്‍റെ മകനായിവസുദേവരും വസുദേവരുടെ മകനായി കൃഷ്ണനും ജനിച്ചു.
എന്നാല്‍ ദേവീഭാഗവതം പഞ്ചമസ്ക്കന്ധത്തില്‍ മറ്റൊരു തരത്തില്‍ കാണുന്നു.
ദേവാസുരന്‍മാര്‍ യുദ്ധം ചെയ്യുന്ന കാലം. നൂറു വര്‍ഷം ആയപ്പോഴേക്കും അസുരന്‍മാര്‍ മിക്കവരും മരിച്ചിരുന്നു. അവരുടെ ഗുരു ശുക്രാചാര്യര്‍ ദിവ്യായുധ സമ്പാദ്യത്തിനായി നേരെ കൈലാസത്തിലേക്കു പോയ തക്കം നോക്കിദേവന്‍മാര്‍ യുദ്ധം കലശലാക്കി. അസുരന്‍മാര്‍ ശുക്രമാതാവായ കാവ്യാമാതാവിനെ അഭയം പ്രാപിച്ചു. ദേവേന്ദ്രന്‍റെസഹായത്തിനായി അവിടെയെത്തിയ വിഷ്ണു തന്‍റെ ചക്രായുധം കൊണ്ട് കാവ്യാമാതാവിന്‍റെ തലയറുത്തു.
വിഷ്ണുവിന്‍റെ ഈ സ്ത്രീഹത്യ - അതും നിരായുധയും സാധ്വിയുമായ ഒരു സ്ത്രീയുടെ ഹത്യ - ഭൃഗുമഹര്‍ഷിയെകുപിതനാക്കി. നീ മനുഷ്യനായി ജനിച്ചു ഭൂമിയില്‍ യാതന അനുഭവിക്കട്ടെയെന്ന് അദ്ദേഹം വിഷ്ണുവിനെശപിച്ചുവെന്നും അങ്ങിനെ ഭൂമിയില്‍ കൃഷ്ണനായി വിഷ്ണു ജനിച്ചുവെന്നും അതില്‍ പറയുന്നു.
ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട അസുരന്‍മാര്‍ കംസാദികളായി ഭൂമിയില്‍ ജനിച്ചു. ഇവരുടെ ഭാരവും ഉപദ്രവുംസഹിക്കാനാവാതെ ഭൂമിദേവി ഗോരൂപത്തില്‍ ബ്രഹ്മാവിനോട് സങ്കടം പറഞ്ഞു. ബ്രഹ്മദേവന്‍ അവളേയും കൊന്‍റ്പരമശിവസമക്ഷം ചെന്നെങ്കിലും അദ്ദേഹ്വം തന്‍റെ നിസ്സഹയാത വെളിപ്പെടുത്തി. അവസാനം ഭൂമിയും ശിവനുംബ്രഹ്മദേവനും വിഷ്ണുവിനെ ചെന്നു കണ്ടു.
താന്‍ വസുദേവരുടെ എട്ടാമത്തെ പുത്രനായി ജനിക്കാമെന്നും ദേവന്‍മാര്‍ ഗോപന്‍മാരായും അപ്സരസ്സുകള്‍ഗോപികമാരായും ജനിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
മഥുരാപുരിയിലെ യാദവരാജാവായിരുന്നു ശൂരസേനന്‍. മറ്റൊരു രാജാവായ ഉഗ്രസേനന്‍റെ സഹോദരന്‍ ദേവകന്‍റെമകള്‍ ദേവകിയും ശൂരസേനന്‍റെ മകന്‍ വസുദേവരും പന്ത്രണ്ട് ഭാരം സ്വര്‍ണ്ണവും ഒരു തേരും സ്ത്രീധനമായിനല്‍കപ്പെട്ടു കല്യാണം നടന്നു. വിവാഹം കഴിഞ്ഞു വരന്‍റെ വീട്ടിലെയ്യ് ദേവകന്‍റെ മകന്‍ കംസന്‍ തേര്‍ തെളിച്ചുഅപ്പോള്‍ ഇവളുടെ എട്ടാമത്തെ പുത്രന്‍ നിന്നെ വധിക്കും എന്നൊരു അശരീരി ഉണ്ടായി. കുപിതനായ കംസന്‍ ഉടനെഅവരെ വധിക്കാന്‍ ശ്രമിച്ചെങ്കിലും വസുദേവരുടെ വാക്കേട്ട് പിന്‍ വാങ്ങിയെങ്കിലും അവരെ ജയിലില്‍ അടച്ചു. അവിടെ വെച്ച് അവര്‍ ആറ് പ്രാവശ്യം പ്രസവിക്കുകയും അവരെയെല്ലാം കംസന്‍ കൊല്ലുകയും ചെയ്തു.
ദേവകി ഏഴാമതും ഗര്‍ഭിണിയായി. ആ ഗര്‍ഭത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത് അനന്തന്‍റെഅംശാവതാരമായിരുന്നു. വിഷ്ണുവിന്‍റെ ആജ്ഞ പ്രകാരം ആ ഗര്‍ഭം മായാദേവി വസുദേവരുടെ മറ്റൊരു ഭാര്യയായരോഹിണിയില്‍ നിക്ഷേപിച്ഛു. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം അലസിപ്പൊയതായി എല്ലാവരും ധരിച്ചു. മായാദേവിയാല്‍ മാറ്റി നിക്ഷേപിക്കപ്പെട്ട കുഞ്ഞ് പിറന്ന് രാമന്‍, ബലരാമന്‍, ബലഭദ്രന്‍, സങ്കര്‍ഷന്‍ എന്നീപേരുകളില്‍ അറിയപ്പെട്ടു.
Showing posts with label കൃഷ്ണന്‍. Show all posts
Showing posts with label കൃഷ്ണന്‍. Show all posts
Thursday, April 30, 2009
Subscribe to:
Posts (Atom)