Thursday, April 30, 2009

കൃഷ്ണന്‍

കൃഷ്ണന്‍
മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ ഒന്ന്
യാദവ വംശത്തില്‍ വസുദേവരുടേയും ദേവകിയുടേയും മകനായി ജനിച്ചു.
വിഷ്ണുവില്‍നിന്നും ബ്രഹ്മാവുണ്ടായി
ബ്രഹ്മാവ് > അത്രി > ചന്ദ്രന്‍ > ബുധന്‍ > പുരൂരവസ്സ് > ആയുസ്സ് > നഹുഷന്‍ > യയാതി > യദു > സഹസ്രജിത്ത് > ശതജിത്ത് > ഹേഹയന്‍ > ധര്‍മ്മന്‍ > കുന്തി > ഭദ്രസേനന്‍ > ധനകന്‍ > കൃതവീര്യന്‍ > കാര്‍ത്ത്യവീരാര്‍ജ്ജുനന്‍ > ജയധ്വജന്‍ > താലജംഘന്‍ > വീതിഹോത്രന്‍ > അനന്തന്‍ > ദുര്‍ജ്ജയന്‍ > യുധാജിത്ത് > ശിനി > സത്യകന്‍ > സാത്യകി > (യുയായുധന്‍ ) > ജയന്‍ > കുണി > അനമിശ്രന്‍ > പൃശ്നി > ചിത്രരഥന്‍ > വിഡൂരഥന്‍ > ശൂരന്‍ > ശിനിഭോജന്‍ > ഹൃദീക > ശൂരസേനന്‍
ശൂരസേനന്‍റെ മകനായി വസുദേവരും വസുദേവരുടെ മകനായി കൃഷ്ണനും ജനിച്ചു.ശൂരസേനന്‍റെ മകനായിവസുദേവരും വസുദേവരുടെ മകനായി കൃഷ്ണനും ജനിച്ചു.


എന്നാല്‍ ദേവീഭാഗവതം പഞ്ചമസ്ക്കന്ധത്തില്‍ മറ്റൊരു തരത്തില്‍ കാണുന്നു.
ദേവാസുരന്‍മാര്‍ യുദ്ധം ചെയ്യുന്ന കാലം. നൂറു വര്‍ഷം ആയപ്പോഴേക്കും അസുരന്‍മാര്‍ മിക്കവരും മരിച്ചിരുന്നു. അവരുടെ ഗുരു ശുക്രാചാര്യര്‍ ദിവ്യായുധ സമ്പാദ്യത്തിനായി നേരെ കൈലാസത്തിലേക്കു പോയ തക്കം നോക്കിദേവന്‍മാര്‍ യുദ്ധം കലശലാക്കി. അസുരന്‍മാര്‍ ശുക്രമാതാവായ കാവ്യാമാതാവിനെ അഭയം പ്രാപിച്ചു. ദേവേന്ദ്രന്‍റെസഹായത്തിനായി അവിടെയെത്തിയ വിഷ്ണു തന്‍റെ ചക്രായുധം കൊണ്ട് കാവ്യാമാതാവിന്‍റെ തലയറുത്തു.
വിഷ്ണുവിന്‍റെ സ്ത്രീഹത്യ - അതും നിരായുധയും സാധ്വിയുമായ ഒരു സ്ത്രീയുടെ ഹത്യ - ഭൃഗുമഹര്‍ഷിയെകുപിതനാക്കി. നീ മനുഷ്യനായി ജനിച്ചു ഭൂമിയില്‍ യാതന അനുഭവിക്കട്ടെയെന്ന് അദ്ദേഹം വിഷ്ണുവിനെശപിച്ചുവെന്നും അങ്ങിനെ ഭൂമിയില്‍ കൃഷ്ണനായി വിഷ്ണു ജനിച്ചുവെന്നും അതില്‍ പറയുന്നു.


ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട അസുരന്‍മാര്‍ കംസാദികളായി ഭൂമിയില്‍ ജനിച്ചു. ഇവരുടെ ഭാരവും ഉപദ്രവുംസഹിക്കാനാവാതെ ഭൂമിദേവി ഗോരൂപത്തില്‍ ബ്രഹ്മാവിനോട് സങ്കടം പറഞ്ഞു. ബ്രഹ്മദേവന്‍ അവളേയും കൊന്‍റ്പരമശിവസമക്ഷം ചെന്നെങ്കിലും അദ്ദേഹ്വം തന്‍റെ നിസ്സഹയാത വെളിപ്പെടുത്തി. അവസാനം ഭൂമിയും ശിവനുംബ്രഹ്മദേവനും വിഷ്ണുവിനെ ചെന്നു കണ്ടു.

താന്‍ വസുദേവരുടെ എട്ടാമത്തെ പുത്രനായി ജനിക്കാമെന്നും ദേവന്‍മാര്‍ ഗോപന്‍മാരായും അപ്സരസ്സുകള്‍ഗോപികമാരായും ജനിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
മഥുരാപുരിയിലെ യാദവരാജാവായിരുന്നു ശൂരസേനന്‍. മറ്റൊരു രാജാവായ ഉഗ്രസേനന്‍റെ സഹോദരന്‍ ദേവകന്‍റെമകള്‍ ദേവകിയും ശൂരസേനന്‍റെ മകന്‍ വസുദേവരും പന്ത്രണ്ട് ഭാരം സ്വര്‍ണ്ണവും ഒരു തേരും സ്ത്രീധനമായിനല്‍കപ്പെട്ടു കല്യാണം നടന്നു. വിവാഹം കഴിഞ്ഞു വരന്‍റെ വീട്ടിലെയ്യ് ദേവകന്‍റെ മകന്‍ കംസന്‍ തേര്‍ തെളിച്ചുഅപ്പോള്‍ ഇവളുടെ എട്ടാമത്തെ പുത്രന്‍ നിന്നെ വധിക്കും എന്നൊരു അശരീരി ഉണ്ടായി. കുപിതനായ കംസന്‍ ഉടനെഅവരെ വധിക്കാന്‍ ശ്രമിച്ചെങ്കിലും വസുദേവരുടെ വാക്കേട്ട് പിന്‍ വാങ്ങിയെങ്കിലും അവരെ ജയിലില്‍ അടച്ചു. അവിടെ വെച്ച് അവര്‍ ആറ് പ്രാവശ്യം പ്രസവിക്കുകയും അവരെയെല്ലാം കംസന്‍ കൊല്ലുകയും ചെയ്തു.

ദേവകി ഏഴാമതും ഗര്‍ഭിണിയായി. ഗര്‍ഭത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നത് അനന്തന്‍റെഅംശാവതാരമായിരുന്നു. വിഷ്ണുവിന്‍റെ ആജ്ഞ പ്രകാരം ഗര്‍ഭം മായാദേവി വസുദേവരുടെ മറ്റൊരു ഭാര്യയായരോഹിണിയില്‍ നിക്ഷേപിച്ഛു. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം അലസിപ്പൊയതായി എല്ലാവരും ധരിച്ചു. മായാദേവിയാല്‍ മാറ്റി നിക്ഷേപിക്കപ്പെട്ട കുഞ്ഞ് പിറന്ന് രാമന്‍, ബലരാമന്‍, ബലഭദ്രന്‍, സങ്കര്‍ഷന്‍ എന്നീപേരുകളില്‍ അറിയപ്പെട്ടു.

Wednesday, April 29, 2009

എന്‍റെ വാക്ക്

എന്‍റെ ആയുധ-
മെന്‍റെ വാക്ക്
അഷ്ടവസുക്കളു-
മാകാശവും ഭൂമിയു-
ഒരുമിച്ചു ശക്തി പകര്‍ന്ന
മഹാപ്രാഗ്നം

ഒരു ചിന്തകൊണ്ട്
ഇമയൊന്നു ചിമ്മുന്ന
നേരംകൊണ്ട്
തൊടുക്കാന്‍ കഴിയുമെന്‍
മഹാപ്രാഗ്നം

ഈശനും ബ്രഹ്മനും
ശക്തി സ്വരൂപിണിയും
ശക്തിപകരും വാക്ക്
എന്‍റെ വാക്ക്

എന്‍റെ മലയാളം

എന്‍റെ മലയാളം
എന്‍റെ അമ്മയാണ്
എന്‍റെ ഭാഷ
എന്‍റെ ശ്വാസമാണ്
എന്‍റെ ആദ്യ വാക്ക്
എന്‍റെ അമ്മേയെന്നാണ്
എന്‍റെ അവസാന വാക്കും
എന്‍റെ ഭാഷയിലാകണം


എന്‍റെ സ്വപ്നത്തില്‍
മുകിലുകള്‍ പരിഭവം പറയുന്നത്
എന്‍റെ കാതുകളില്‍ പൂവുകള്‍
പാടുന്നത്
എന്നെ കാത്തിരിക്കും പെണ്‍കൊടി
എന്നോട് സംവേദിക്കുന്നത്
എന്‍റെ ഭാഷയിലാണ്
അത് മലയാളമാണ്


നിലാവില്‍ ലയിക്കുമ്പോള്‍
മാനത്തിന്‍ നീലനിറം
കണ്ണുകള്‍ പൊത്തുവാന്‍
എന്നോട് പറഞ്ഞത്
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്

മണ്ണിലേയ്ക്ക് മടങ്ങാന്‍ പറഞ്ഞു
ഞാന്‍ മണ്ണിലേയ്ക്ക് തന്നെ വെയ്ക്കുമ്പോള്‍
എന്‍റെ മകന്‍ എന്നോട് യാത്ര പറഞ്ഞത്
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്

ഞാന്‍ ആദ്യമായി കണ്ട സ്വപ്നവും
ഞാന്‍ ആദ്യമായി പറഞ്ഞ വാക്കും
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്




സമ്വേദനം കലയാണ്
അതിന് താളം വേണം
അതിന് ലയം വേണം
അത് മനോഹരമാണ്
അത് സംഗീതമാണ്
കലയായതിനെ കാണാന്‍
കലയായതിനെ അറിയാന്‍
ഉള്ളിന്‍റെയുള്ളില്‍ ഭാഷ വേണം
എനിക്കത് മലയാളമാണ്


താളത്തിലാടാന്‍
താളത്തില്‍ പാടാന്‍
താളത്തിലാറാടാന്‍
താളമാകാന്‍
ഭാഷ വേണം
എനിക്കത് മലയാളമാണ്

എന്‍റെ മുന്നില്‍ പാടുമ്പോള്‍
പഞ്ചമം പാടുന്ന കുയിലും
അത് കേട്ട് ജതി പാടും മയിലും
ഉപയോഗിക്കുന്നത് എന്‍റെ ഭാഷയാണ്
അത് മലയാളമാണ്


ഒരു ചൂണ്ടയിട്ടവന്‍
ഒരു കരിക്ക് കുടിച്ചവന്‍
ഞെറിഞ്ഞില് കാലില്‍ കൊണ്ടവന്‍
പച്ചമാങ്ങാ എറിഞ്ഞവന്‍
കുട്ടീം കോലും കളിച്ചവന്‍
കുയിലിനെതിര്‍പാട്ട് പാടിയവന്‍
നെല്ലിക്കയുടെ മധുരമറിഞ്ഞവന്‍
കാന്താരിയുടെ എരിവറിഞ്ഞവന്‍
കള്ളിന്‍റെ പുളിപ്പറിഞ്ഞവന്‍
പാടത്തെ പെണ്ണിന്‍റെ പാട്ട് കേട്ടവന്‍
കുട മുല്ലപ്പൂവിന്‍ മണമറിഞ്ഞവന്‍
കാച്ചെണ്ണ തേച്ച് കുളിച്ചവന്‍
ഞാറ്റ്വേലയെന്തെന്നറിഞ്ഞവന്‍
ഞാറ് നട്ടവന്‍
ഞാറ് നട്ടപ്പോള്‍ പാടിയവന്‍
അതിന് വെള്ളം തേവിയവന്‍
തേവിയപ്പോള്‍ പാടിയവന്‍
നട്ടത് കൊയ്തവന്‍
കൊയ്തപ്പോളും പാടിയവന്‍
പാടി പാടി ഭരിച്ചവന്‍
ഞാന്‍
ഞാന്‍
ഞാന്‍
മലയാളി
അഭിമാനി
അതിലഹങ്കാരി




ഞാന്‍
എന്‍റെ നാട്
എന്‍റെ ഭാഷ
വേലുതമ്പിയുടെ നാട്
പഴശ്ശിയുടെ നാട്
തച്ചോളി ഓതിരം കേട്ട നാട്
പുത്തൂരം പൂഴിക്കടകന്‍ കണ്ട നാട്
മലകള്‍ നിറഞ്ഞ നാട്
മലനാട്
മലയാണ്‍മ നിറഞ്ഞ നാട്
ആര്‍ച്ച പിറന്ന നാട്
നാരായണനെ പെറ്റ നാട്
ദശാദ്ധ്യായി കേട്ട നാട്
കിളി പാടിയ നാട്
വിശുദ്ധ പിറന്ന നാട്
എന്‍റെ നാട്
മലയാണ്‍മയുടെ നാട്
മാമലനാട്
മലയാളത്തിന്‍റെ നാട്
ഞാന്‍
ഞാന്‍
ഞാന്‍
പിറന്ന നാട്
എന്‍റെ ഭാഷയുടെ നാട്
മലയാളത്തിന്‍റെ നാട്



ഞാന്‍ മലയാളം പറയും
ഞാന്‍ മലയാളം എഴുതും
കണ്ണുള്ളവര്‍ വായിക്കട്ടെ
കാതുള്ളവര്‍ വായിച്ചു കേള്‍ക്കട്ടെ

എതിര്‍പ്പുള്ളവന്‍ പോയി പടക്കോപ്പണിയൂ
ഞാന്‍ മലയാളമേ പറയൂ
ഞാന്‍ മലയാളമേ എഴുതൂ

എന്‍റെ അമ്മ പറഞ്ഞ ഭാഷയാണ്
എന്‍റെ അച്ഛന്‍ പറഞ്ഞ ഭാഷയാണ്
എന്‍റെ ഭാഷയാണ്

എന്‍റെ ഭാഷയെ എതിര്‍ക്കുന്നവന്‍
എന്‍റെ ഭാഷയെ അപമാനിക്കുന്നവന്‍

കുലച്ച വില്ലിനേയും
തൊടുത്ത അമ്പിനേയും
ഊരിയ വാളിനേയും
തൂക്കിയ ഗദയേയും
ഓങ്ങിയ വേലിനേയും
ഭയക്കുക

എന്‍റെ മുന്നില്‍ യാചിക്കുക
ജീവനു വേണ്ടി
മാനത്തിനു വേണ്ടി

ഞാന്‍ മലയാളമേ പറയൂ
ഞാന്‍ മലയാളമേ എഴുതൂ

എന്‍റെ ഭാഷയെ കുറ്റം പറഞ്ഞവരെ
നിങ്ങളെന്‍റെ പോറ്റമ്മയെ കുറ്റം പറഞ്ഞു
എനിക്ക് നറുമ്പാല്‍ നല്‍കിയവളെ
നിങ്ങള്‍ തള്ളിപ്പറഞ്ഞു

എനിക്കു നിങ്ങളുടെ ചോര വേണം
കടും ചോര കുടുകുടാ ഒഴുകുന്ന ചോര
ചുടു ചോര നിങ്ങളുടെ ചങ്കിലെ ചോര
ഞാനത് കുടിച്ച് മദിച്ച് രസിച്ചുറങ്ങട്ടെ

മഴ

മഴ
ഇഷ്ടമാണെനിക്ക്,
പുതുമഴക്കാലം
എന്നെ ഞാനാക്കുന്നു.
ആദ്യതുള്ളി മണ്ണില്‍
പതിക്കുമ്പോള്‍
ആദ്യാനുരാഗത്തിന്‍റെ
ഹൃദ്യഗന്ധമെന്നില്‍
പടരുന്നു.
അവസാനത്തെ വേരും ഉണങ്ങിയ
വന്‍മരം സൂര്യന്‍റെ യാഗാഗ്നിയില്‍
എരിഞ്ഞടങ്ങുന്നതും കണ്ട്
നിസ്സഹായയായി
അവസാനത്തെ തുള്ളി കണ്ണീര്‍ വറ്റി
അവസാനത്തെ തുള്ളി രക്തവും വറ്റി
എല്ലാ സ്വപ്നവും തകര്‍ന്നു കിടക്കുന്ന
ഒരു പെണ്‍കൊടിയുടെ നെറ്റി തടത്തില്‍
എഴാമാകാശം ഹുങ്കാരത്തോടെ തുറന്ന്
ഒരു മാലാഖ നെഞ്ചോടേറ്റിക്കൊണ്ട് വന്നു
പതിച്ചു നല്‍കുന്ന തിലകക്കുറി.
കടലിനെ വറ്റിച്ച്
കണ്ണീരിനെ വറ്റിച്ച്
മുലപ്പാലിനെ വറ്റിച്ച്
കോടാനുകോടി സ്വപ്നങ്ങളെ
അനന്തകോടി ജീവാത്മാക്കളെ
ഉള്ളിലൊളിപ്പിച്ച്
ഒരു തുള്ളിയായി
അവളിലേയ്ക്ക് ഒരു മാലാഖയാല്‍
എത്തിക്കപ്പെട്ട ജീവാമൃതകണിക
മഴ
കുഞ്ഞിളം കാറ്റായി വന്ന്
അണ്ഡകടാഹങ്ങളും വിറപ്പിക്കുന്നവന്‍
അവളിലേയ്ക്കാഴ്ന്നിറങ്ങാന്‍
ഉണങ്ങിവരണ്ടൊരു പുല്‍ക്കൊടിയെ
പ്രപഞ്ച സത്യങ്ങളെ ഉരുക്കഴിക്കുന്നൊരു
വടവൃക്ഷവനമാക്കാന്‍
ഒരു തുള്ളി മുലപ്പാലിനെ
എല്ലാമൊളിപ്പിക്കുന്ന വന്‍ കടലാക്കാന്‍
അവളെ
മാറ്റി മറിക്കുന്ന
ഒരു കാരുണ്യം.

പടുപാട്ട്

ഒരു തുള്ളി
അതിലൊരു കടല്‍

ഒരു കോപ്പ കള്ള്
ഒരു നോക്ക്
ഒരു വാക്ക്
ഇതാണെന്‍റെ സ്വര്‍ഗ്ഗം


ഷാപ്പിലോണം വന്നല്ലൊ
ഷാപ്പിലോളം ചെന്നല്ലൊ
കുപ്പികളൊക്കെയും തീര്‍ന്നല്ലൊ
കുപ്പിവളകളും പൊട്ടീലൊ


എടാ സൂര്യ
മൂവന്തിവരെയല്ലേടാ
നിനക്കു പണി
എടാ കോരാ
ഒഴിയടാ ഇവനും
ഒരു കോപ്പ


പച്ച പച്ച പാടം
അതിനടുത്തൊരു മാടം
മാടത്തിലുണ്ടൊരു പെണ്ണ്
അവളാണെന്‍റെ കരള്


എടീ പെങ്കൊച്ചെ
നീയാ മേഘംകൊണ്ടൊന്നു
മുഖം പൊത്തെടി

ഞാനെന്‍റെ പെണ്ണിനെ
മാറോടണയ്ക്കട്ടെ

ചോരാത്തൊരു കൂര
വയറിനു രണ്ട് പറ്റ്
എന്‍റെ പൂങ്കാറ്റേ വീശാന്‍ നീയും
നെഞ്ചോടൊട്ടിയെന്‍റെ പെണ്ണും

പറയെന്‍റെ കാറ്റെ വേറേയേ-
താണേതാണേതാണു സ്വര്‍ഗ്ഗം


കാക്കാത്തിയടിയാത്തി
കാല്‍നഖം കൊണ്ടൊരു വര വരച്ചേ
തമ്പ്രാങ്കാറ്റൊന്നു വീശിയടിച്ചേ
കാക്കാത്തിപെണ്ണിന്‍റെ വര മാഞ്ഞേ


തെങ്ങിലെ കള്ള്
പൊഴയിലെ മീന്‍
വരമ്പത്തെ കാന്താരി
ഞാനാരാ നീയാരാ
എന്‍റേതെന്നു പറയാന്‍


കുടിലില്‍ ഇരുന്നാലും
കൊട്ടാരത്തില്‍ ഇരുന്നാലും
മാക്രി എന്നും മാക്രിയെടാ
കൊച്ചു പയ്യാ
ഒരു മരമാക്ക്രി
കള്ളുംകൊടത്തില്‍ വീഴാതെ
നോക്കെടാ എന്‍റെ പയ്യാ

ഞാനൊന്നു തൊട്ടപ്പോള്‍
കള്ളെല്ലാം കള്ള്
പെണ്ണൊന്നു തൊട്ടപ്പോള്‍
നാടാകെ പാല്

പാലായ പാലൊക്കെ
കുടിച്ചാല്‍ പയ്യാ
വയറിളക്കം

കള്ളായ കള്ളൊക്കെ
കുടിച്ചാല്‍ ഹയ്യാ
സ്വര്‍ഗ്ഗമാണെടാ പൊന്നു പയ്യാ


ഞാനാടീ കുടിക്കുന്നെ
എന്‍റെ അപ്പന്‍റെയാടീ ഷാപ്പ്
ഞാനാടീ വീശുന്നെ
എന്‍റെ അമ്മേടയാടീ കായല്


ഞാന്‍ കുടിക്കും
ഞാന്‍ വീശും

ഞാന്‍ പാടും
ഞാന്‍ പറയും

എന്‍റെ കരള്, എന്‍റെ പെണ്ണ്
അവളെന്തിനു കരയണം

പറ പെങ്ങളെ പറ


ഞാനാടാ തൊഴയുന്നെ
എന്‍റെ അമ്മയാടാ വഞ്ചിയില്
വഞ്ചി മറിഞ്ഞാലെന്നാ
അമ്മ ചത്താലെന്നാ
എനിയ്ക്കിങ്ങനെ തന്നെ തൊഴയണം


എന്‍റെ പെണ്ണ്
മിടുക്കിപ്പെണ്ണ്
പ്രേമിച്ചത് രണ്ടാളെ
കെട്ടിയതെന്നെ
ഇപ്പോളും
പ്രേമിക്കുന്നതൊരാളെ
വേറെയൊരാളെ
മിടുക്കിപ്പെണ്ണ്


കാറ്റിലാടും കതിരൊ
അതിലൂറും നറുമ്പാലോ
എന്നോളം വരില്ലാ മേളാരെ
ഞാനല്ലെ അവര്‍ വിളയും
കറുകറുംകട്ടച്ചെളി

എന്താടീ പെണ്ണേ
നീയിവിടേ
രണ്ട് കുപ്പികള്ള്, പിന്നെ
എന്‍റെ മാരനിഷ്ടം
വെറുമുച്ഛിഷ്ടം


പാടടാ പൈതലെ
ആടടീ കാതരെ
ഞാനൊന്നു മയങ്ങട്ടെ
കാറ്റിന്‍റെ കൈയകത്ത്


ഞാനൊന്നു കാണട്ടെ
ഞാനൊന്നു കേള്‍ക്കട്ടെ
ഞാനൊന്നു പാടട്ടേ
ഞാന്‍ ഞാനാകട്ടെ


അരുണാ
കടിഞ്ഞാണെടുക്കാതെ
ആദിത്യാ
തേരേറാതേ

ഞാനെന്‍റെയിന്ദുവിനെ
കണ്ടുകൊതിതീര്‍ന്നില്ല

പറയൂ ചന്ദ്രികേ
മുകിലിനപ്പുറത്ത്
ആരാണ് നിന്നെ
ലജ്ജയിലാഴ്ത്തിയത്

കടന്നു വരൂ
അഞ്ജാത ഗായികേ
നിന്‍റെ രാഗാലാപാത്താല്‍
തീമഴത്തീര്‍ത്തെന്നെ
ദഹിപ്പിക്കൂ

എന്‍റെ ചങ്കെന്‍റെ
കടുംതുടി
കൊട്ടിപാടുന്നേ
വന്നേടി കേക്കടി
കാക്കാത്തി


കുടിച്ച കള്ളും
വലിച്ച പുകയും
ചാരത്തെപ്പെണ്ണും
ചതിച്ചില്ല,
പിന്നത്തെ പകലും

ഒന്നേല്‍ തൊട്ടപ്പോ-
ളൊന്നു പറഞ്ഞു
ഞാനും നീയും
രണ്ടാണേ


ഒരു കൊടം കള്ള് തരാം
ഒരു ചട്ടികൊഞ്ച് തരാം
ഉദിക്കല്ലേടാ സൂര്യാ, എന്‍റെ
പെണ്ണൊന്നൊറങ്ങിക്കോട്ടെ


ആ കണ്ണുകള്‍
അതിലൂറിയ
നീര്‍മണികള്‍

പഞ്ചാഗ്നിയിലിട്ടെന്നെ
ദഹിപ്പിക്കുന്നു


ഒരു തുള്ളി മഴയായി
ഞാന്‍ ജനിച്ചെങ്കില്‍
അവളിലലിഞ്ഞലിഞ്ഞ്
ഒരു കടലായ് മാറിയേനേ



എന്‍റെ പ്രേമം
ഒരു കൈക്കുടന്ന കടല്‍



എറിഞ്ഞതൊരു പട്ടിക്ക്
കൊണ്ടത് കൊടിച്ചിക്ക്
കൊടിച്ചി കരഞ്ഞു പാടി, പട്ടി
കൈകൊട്ടി ചിരിച്ചു പാടി

പയ്യനു പാട്ടിലെ താളം
വലിയാതിരിക്കാനൊരു കുപ്പി
പാടാനൊരു കുപ്പി
പാട്ടിനൊരു കുപ്പി
പാടിയ പാട്ടൊക്കെ
പാടത്തൊക്കെ പാട്ടായി

കള്ളെവിടെ
കാറ്റ് കുടിച്ചു
കാറ്റെവിടെ
കനവെടുത്തു
കനവെവിടെ
പെണ്ണെടുത്തു
പെണ്ണെവിടെ
നെഞ്ചിലൊളിച്ചു


നീ പറ കാറ്റെ
നീ പറ കതിരേ
നീ പറ വെയിലേ
നീ പറ കനവേ
നീ പറ നിലവേ
നീ പറ മലരേ
നീ പറ മധുവേ
നീ പറ നീ പറ
നീ പറ നീ പറ
തീപാറും വാക്ക്
തീയാകും വാക്ക്
കടലാകും വാക്ക്
കടലോളം വാക്ക്
നീ പറ നീ പറ
നീ പറ നീ പറ
രണ്ട് വാക്ക്

അഭിപ്രായ സ്വാതന്ത്ര്യം