എന്‍റെ അമ്മയാണ്
എന്‍റെ ഭാഷ
എന്‍റെ ശ്വാസമാണ്
എന്‍റെ ആദ്യ വാക്ക്
എന്‍റെ അമ്മേയെന്നാണ്
എന്‍റെ അവസാന വാക്കും
എന്‍റെ ഭാഷയിലാകണം
എന്‍റെ സ്വപ്നത്തില്‍
മുകിലുകള്‍ പരിഭവം പറയുന്നത്
എന്‍റെ കാതുകളില്‍ പൂവുകള്‍
പാടുന്നത്
എന്നെ കാത്തിരിക്കും പെണ്‍കൊടി
എന്നോട് സംവേദിക്കുന്നത്
എന്‍റെ ഭാഷയിലാണ്
അത് മലയാളമാണ്
നിലാവില്‍ ലയിക്കുമ്പോള്‍
മാനത്തിന്‍ നീലനിറം
കണ്ണുകള്‍ പൊത്തുവാന്‍
എന്നോട് പറഞ്ഞത്
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്
മണ്ണിലേയ്ക്ക് മടങ്ങാന്‍ പറഞ്ഞു
ഞാന്‍ മണ്ണിലേയ്ക്ക് തന്നെ വെയ്ക്കുമ്പോള്‍
എന്‍റെ മകന്‍ എന്നോട് യാത്ര പറഞ്ഞത്
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്
ഞാന്‍ ആദ്യമായി പറഞ്ഞ വാക്കും
എന്‍റെ ഭാഷയിലാണ്
അത് മലയാളത്തിലാണ്
സമ്വേദനം കലയാണ്
അതിന് താളം വേണം
അതിന് ലയം വേണം
അത് മനോഹരമാണ്
അത് സംഗീതമാണ്
കലയായതിനെ കാണാന്‍
കലയായതിനെ അറിയാന്‍
ഉള്ളിന്‍റെയുള്ളില്‍ ഭാഷ വേണം
എനിക്കത് മലയാളമാണ്
താളത്തിലാടാന്‍
താളത്തില്‍ പാടാന്‍
താളത്തിലാറാടാന്‍
താളമാകാന്‍
ഭാഷ വേണം
എനിക്കത് മലയാളമാണ്
എന്‍റെ മുന്നില്‍ പാടുമ്പോള്‍
പഞ്ചമം പാടുന്ന കുയിലും
അത് കേട്ട് ജതി പാടും മയിലും
ഉപയോഗിക്കുന്നത് എന്‍റെ ഭാഷയാണ്
അത് മലയാളമാണ്
ഒരു ചൂണ്ടയിട്ടവന്‍
ഒരു കരിക്ക് കുടിച്ചവന്‍
ഞെറിഞ്ഞില് കാലില്‍ കൊണ്ടവന്‍
പച്ചമാങ്ങാ എറിഞ്ഞവന്‍
കുട്ടീം കോലും കളിച്ചവന്‍
കുയിലിനെതിര്‍പാട്ട് പാടിയവന്‍
നെല്ലിക്കയുടെ മധുരമറിഞ്ഞവന്‍
കാന്താരിയുടെ എരിവറിഞ്ഞവന്‍
കള്ളിന്‍റെ പുളിപ്പറിഞ്ഞവന്‍
പാടത്തെ പെണ്ണിന്‍റെ പാട്ട് കേട്ടവന്‍
കുട മുല്ലപ്പൂവിന്‍ മണമറിഞ്ഞവന്‍
കാച്ചെണ്ണ തേച്ച് കുളിച്ചവന്‍
ഞാറ്റ്വേലയെന്തെന്നറിഞ്ഞവന്‍
ഞാറ് നട്ടവന്‍
ഞാറ് നട്ടപ്പോള്‍ പാടിയവന്‍
അതിന് വെള്ളം തേവിയവന്‍
തേവിയപ്പോള്‍ പാടിയവന്‍
നട്ടത് കൊയ്തവന്‍
കൊയ്തപ്പോളും പാടിയവന്‍
പാടി പാടി ഭരിച്ചവന്‍
ഞാന്‍
ഞാന്‍
ഞാന്‍
മലയാളി
അഭിമാനി
അതിലഹങ്കാരി
ഞാന്‍
എന്‍റെ നാട്
എന്‍റെ ഭാഷ
വേലുതമ്പിയുടെ നാട്
പഴശ്ശിയുടെ നാട്
തച്ചോളി ഓതിരം കേട്ട നാട്
പുത്തൂരം പൂഴിക്കടകന്‍ കണ്ട നാട്
മലകള്‍ നിറഞ്ഞ നാട്
മലനാട്
മലയാണ്‍മ നിറഞ്ഞ നാട്
ആര്‍ച്ച പിറന്ന നാട്
നാരായണനെ പെറ്റ നാട്
ദശാദ്ധ്യായി കേട്ട നാട്
കിളി പാടിയ നാട്
വിശുദ്ധ പിറന്ന നാട്
എന്‍റെ നാട്
മലയാണ്‍മയുടെ നാട്
മാമലനാട്
മലയാളത്തിന്‍റെ നാട്
ഞാന്‍
ഞാന്‍
ഞാന്‍
പിറന്ന നാട്
എന്‍റെ ഭാഷയുടെ നാട്
മലയാളത്തിന്‍റെ നാട്
ഞാന്‍ മലയാളം പറയും
ഞാന്‍ മലയാളം എഴുതും
കണ്ണുള്ളവര്‍ വായിക്കട്ടെ
കാതുള്ളവര്‍ വായിച്ചു കേള്‍ക്കട്ടെ
എതിര്‍പ്പുള്ളവന്‍ പോയി പടക്കോപ്പണിയൂ
ഞാന്‍ മലയാളമേ പറയൂ
ഞാന്‍ മലയാളമേ എഴുതൂ
എന്‍റെ അമ്മ പറഞ്ഞ ഭാഷയാണ്
എന്‍റെ അച്ഛന്‍ പറഞ്ഞ ഭാഷയാണ്
എന്‍റെ ഭാഷയാണ്
എന്‍റെ ഭാഷയെ എതിര്‍ക്കുന്നവന്‍
എന്‍റെ ഭാഷയെ അപമാനിക്കുന്നവന്‍
കുലച്ച വില്ലിനേയും
തൊടുത്ത അമ്പിനേയും
ഊരിയ വാളിനേയും
തൂക്കിയ ഗദയേയും
ഓങ്ങിയ വേലിനേയും
ഭയക്കുക
എന്‍റെ മുന്നില്‍ യാചിക്കുക
ജീവനു വേണ്ടി
മാനത്തിനു വേണ്ടി
ഞാന്‍ മലയാളമേ പറയൂ
ഞാന്‍ മലയാളമേ എഴുതൂ
എന്‍റെ ഭാഷയെ കുറ്റം പറഞ്ഞവരെ
നിങ്ങളെന്‍റെ പോറ്റമ്മയെ കുറ്റം പറഞ്ഞു
എനിക്ക് നറുമ്പാല്‍ നല്‍കിയവളെ
നിങ്ങള്‍ തള്ളിപ്പറഞ്ഞു
എനിക്കു നിങ്ങളുടെ ചോര വേണം
കടും ചോര കുടുകുടാ ഒഴുകുന്ന ചോര
ചുടു ചോര നിങ്ങളുടെ ചങ്കിലെ ചോര
ഞാനത് കുടിച്ച് മദിച്ച് രസിച്ചുറങ്ങട്ടെ
No comments:
Post a Comment