ഷാപ്പിലെ കപ്പയ്ക്കു രുചിയുണ്ടേ
ഷാപ്പിലെ കറിക്കു എരിവുണ്ടേ
ഷാപ്പിലെ പെണ്ണിനു മൊഞ്ചുണ്ടേ
മൊഞ്ചത്തി പെണ്ണിനു താളമുണ്ടേ
ഒന്നാം തെങ്ങീന്നൊരുകുപ്പി
ഓരത്തെപ്പെണ്ണിനരകുപ്പി
പത്താമുദയത്തിനൊരുകുപ്പി
പത്താം മാസമൊരുകുപ്പി
ഓരത്തെപ്പെണ്ണിനരകുപ്പി
പത്താമുദയത്തിനൊരുകുപ്പി
പത്താം മാസമൊരുകുപ്പി
ഒരു കുപ്പി
ഒരു പാട്ട്
നേരം പരപരാ
എന്ത്യേടാ കള്ള്
അന്തിക്കുറങ്ങാനെന്താടാ കള്ള്
അന്തിക്കള്ള്
അന്തിക്കുറങ്ങാനെന്താടാ കള്ള്
അന്തിക്കള്ള്
ഒരു തുള്ളി ഈശന്
ഒരു തുള്ളി ബ്രഹ്മന്
ഒരു കുപ്പിയെനിക്ക്
ഒരു കടലോളം കനവ്
എന്‍റെ പെണ്ണിന്
കള്ളോളം
കാറ്റിനോളം
കാറ്റോളം
കള്ളിനു താളം
താളത്തിനു കള്ള്
താളത്തില്‍ കാറ്റ്
ചാരത്തെന്‍റെ പെണ്ണ്
കാറ്റിനോളം
കാറ്റോളം
കള്ളിനു താളം
താളത്തിനു കള്ള്
താളത്തില്‍ കാറ്റ്
ചാരത്തെന്‍റെ പെണ്ണ്
എന്‍റെ കണ്ണിനും
എന്‍റെ കനവിനും
എന്‍റെ ചൂടിനും
എന്‍റെ ചൂരിനും
ഒരു കോപ്പ കള്ള്
ഒന്നാം വാനത്തിലോണ നിലാവ്
ഓണനിലാവിലോമലെ കാണാഞ്ഞ്
ഓര്‍ത്തോര്‍ത്ത് പിടയാനും കരയാനും
ഒരു കോപ്പ കള്ള്
ഓണനിലാവിലോമലെ കാണാഞ്ഞ്
ഓര്‍ത്തോര്‍ത്ത് പിടയാനും കരയാനും
ഒരു കോപ്പ കള്ള്
ഒരു ചാറ കള്ളും മോന്തി
മൂപ്പരു വന്നല്ലൊ
കാലൊന്നി തട്ടി
കറിയാകെ കമിഴ്ന്നു
ചുവന്നല്ലോ മൂവന്തി
താളത്തില്‍ പാടെടാ
താളത്തിലാടെടാ
താളം പകരെടാ
താന്തോനിക്കാറ്റേ
താളത്തിലാടെടാ
താളം പകരെടാ
താന്തോനിക്കാറ്റേ
കാറ്റൊന്നു തൊട്ടപ്പോള്‍
കണ്ടല്ലോ കനവ്
ഞാനൊന്നു തൊട്ടപ്പോള്‍
വിടര്‍ന്നല്ലൊ കണ്ണ്
താളം തക തക തക ത
മേളം പെപ്പര പരപര പ
താളം കൊഴുക്കാനും
മേളം കൊഴുക്കാനും
മേപ്പാടം ഷാപ്പിലെ
മൂന്നു കുപ്പി
തക തക തക ത
മേളം പെപ്പര പരപര പ
താളം കൊഴുക്കാനും
മേളം കൊഴുക്കാനും
മേപ്പാടം ഷാപ്പിലെ
മൂന്നു കുപ്പി
തക തക തക ത
No comments:
Post a Comment